വി​മ​ത എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന!! സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ കിട്ടിയ പണമെന്ന് കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട വി​മ​ത എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി​യി​ല്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെയാണ് വ​ന്‍ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് പുറത്തുവന്നിരിക്കുന്നത്.

ഉ​പ​തി​ര​ഞ്ഞെ​ടു​പ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സമര്‍പ്പിച്ച അവസരത്തിലാണ് ആ​സ്തി വ​ര്‍​ധ​ന​വി​ന്‍റെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മു​ന്‍ മ​ന്ത്രി എം.​ടി.​ബി. നാ​ഗ​രാ​ജി​ന്‍റെ​യും ആ​ന​ന്ദ് സിം​ഗി​ന്‍റെ​യും ആ​സ്തി 100 കോ​ടി​യി​ല​ധി​കം വ​ര്‍​ധി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

കോൺഗ്രസ് ജെ.ഡി.എസ് സഖ്യ സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ ബി​ജെ​പി ന​ല്‍​കി​യ പ​ണ​മാ​ണി​തെ​ന്നാണ് കോ​ണ്‍​ഗ്ര​സിന്‍റെ വിമര്‍ശനം.

സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ ബി.ജെ.പി.യിൽ ചേരുകയും, പാര്‍ട്ടി അവര്‍ക്ക് സ്ഥാനാര്‍ഥിത്വവും നല്‍കിയിരുന്നു.

ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ പതിരഞ്ഞെടുപ്പില്‍ ഇവര്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളാവും. ഇതില്‍ 13 പേരെ ഇതിനോടകം പാര്‍ട്ടി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts