ശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് യെദ്യൂരപ്പ സർക്കാർ അനുമതി നൽകിയേക്കും!!

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് നീക്കം. ഡൽഹിയിലെ ഫ്ളാറ്റിൽനിന്ന് 8.59 കോടി രൂപ കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ.ക്ക് നിർദേശം നൽകിയിരുന്നു.

ഇതേത്തുടർന്ന് അന്വേഷണത്തിന് അനുമതിതേടി സി.ബി.ഐ. കർണാടക സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് അനുമതി നൽകാനാണ് ബി.ജെ.പി. സർക്കാരിന്റെ നീക്കം. ജാമ്യം ലഭിച്ച് പുറത്തുവന്നാൽ ബി.ജെ.പി. നേതാക്കൾക്കെതിരേയുള്ള അഴിമിതി പുറത്തുവിടുമെന്ന മുന്നറിയിപ്പും ശിവകുമാർ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേയും ആരോപണമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ അനുമതിനൽകുമെന്നാണ് സൂചന.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

ഡൽഹിയിലെ ഫ്ളാറ്റിൽനിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ശിവകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അഴിമതിനിരോധന നിയമപ്രകാരം ശിവകുമാറിനെതിരേ കേസെടുക്കാനാണ് തീരുമാനം. കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ ശിവകുമാർ കൂടുതൽ പ്രതിസന്ധിയിലാകും.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us