മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് സമ്മാനം നല്‍കിയ മേയര്‍ക്ക് പിഴ!

ബെംഗളൂരു: മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നല്‍കിയ സമ്മാനം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞതിനാലാണ് മേയര്‍ക്കും അധികൃതര്‍ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് നിരോധിത നഗരമായ ബംഗളുരുവില്‍ മേയര്‍ ഗംഗാബികേ മല്ലികാര്‍ജുനിനാണ്  പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടിവന്നത്.

ജൂലായ് 30-ന് മുഖ്യമന്ത്രിയെ സന്ദർശിച്ചവേളയിലാണ് മേയർ ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെയുള്ളവ സമ്മാനമായി നൽകിയത്. ഇതിനൊപ്പമുള്ള പ്ലാസ്റ്റിക് കവർ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്ലാസ്റ്റിക്കിനെതിരെ നിരന്തരം സംസാരിക്കുന്ന മേയർ വിവാദത്തിലകപ്പെടുകയായിരുന്നു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

സംഭവത്തിൽ തെറ്റുപറ്റിയെന്നും ശിക്ഷയായി പിഴയൊടുക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം മേയർ അഞ്ഞൂറുരൂപ പിഴയൊടുക്കിയത്.

സമൂഹമാധ്യമങ്ങളില്‍ ഈ നടപടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2016 മുതലാണ് ബംഗളുരുവില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. പ്ലാസ്റ്റിത് നിര്‍മ്മിക്കുന്നത്, വില്‍ക്കുന്നത്, സൂക്ഷിക്കുന്നത്, കൊണ്ടുനടക്കുന്നത്, തുടങ്ങി എല്ലാ പ്രവര്‍ത്തികളും ബാംഗളുരുവില്‍ നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുമുണ്ട് അധികൃതര്‍.

പ്ലാസ്റ്റിക് കവറുകള്‍, കപ്പുകള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, കൊടികള്‍, ബാനറുകള്‍, ഫ്ലക്സുകള്‍, തെര്‍മോകോളുകള്‍കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍, തുടങ്ങിയവാണ് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts