ബൈക്കപകടത്തിൽ നടുറോട്ടിൽ മരിച്ചു കിടക്കുന്ന മാതാപിതാക്കളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന 5 വയസ്സുകാരൻ,നൊമ്പരക്കാഴ്ചയായി…

മൈസൂരു : കുട്ടികൾക്ക് എന്തറിയാം, അവർക്ക് മരണമെന്തെന്ന് അറിയില്ല, സ്വന്തം മാതാപിതാക്കൾ മരിച്ച് കിടക്കുമ്പോൾ അവരെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന 5 വയസുകാരൻ കണ്ടു നിന്നവരുടെയെല്ലാം കണ്ണുകളിൽ ഈറനണിയിച്ചു.

വിവാഹ ചടങ്ങിയ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു കാഗൽ വാഡി ഗ്രാമത്തിലെ മാദേഷ്  (45), ഭാര്യ മാണി (35) യും 5 വയസുകാരൻ മകനും, മകന് വെള്ളം നൽകാൻ വേണ്ടി സൈഡിൽ നിർത്തിയ ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചു കയറുകയായിരുന്നു, മാദേഷും മാണിയും തൽക്ഷണം മരിച്ചു, ഒരു പോറൽപോലുമേൽക്കാതെ കുട്ടി രക്ഷപ്പെട്ടു.

  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതോടെ അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് മരിച്ചു പോയ മാതാപിതാക്കളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന കുട്ടിയെ കണ്ടത്.

ചാമരാജ് നഗർ പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us