വോട്ടർമാരുടെ എണ്ണത്തിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ വർധനവുണ്ടായത് കർണാടകയിൽ

ബെംഗളൂരു: വോട്ടർമാരുടെ എണ്ണത്തിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ വർധനവുണ്ടായത് കർണാടകയിൽ. 1999 മുതൽ 2014-വരെയുള്ള കാലയളവിൽ കർണാടകത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ 35 ശതമാനം വർധനവുണ്ടായി.

വോട്ടർമാരുടെ എണ്ണം 1999-ൽ 3. 42 കോടിയായിരുന്നു. 2014-ൽ ഇത് 4. 62കോടിയായി വർധിച്ചു. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രയിൽ ഈ കാലയളവിൽ വോട്ടർമാരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായി. തമിഴ്‌നാട്ടിലെ വർധന 15 ശതമാനവും കേരളത്തിൽ 10 ശതമാനവുമാണ് . 15 വർഷത്തിനുള്ളിൽ രാജ്യത്ത് വോട്ടർമാരുടെ എണ്ണത്തിലുണ്ടായ ശരാശരി വർധന 34 ശതമാനമാണ്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

എന്നാൽ തിരഞ്ഞെടുപ്പ് ചെലവിലുണ്ടായ വർധന 308 ശതമാനമാണ്. 1999-ൽ രാജ്യം തിരഞ്ഞെടുപ്പിന് വേണ്ടി ചെലവാക്കിയത് 947. 68 കോടി രൂപയാണ്. 2014-ൽ ഇത് 3870.34 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലുണ്ടായ വർധന 247 ശതമാനമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts