സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ചു;കരിദിനം മാത്രം.

ബെംഗളൂരു : ബന്ദ് പിന്‍വലിക്കുകയോ ? സംഭവം കേരളത്തില്‍ അല്ല കര്‍ണാടകയില്‍ ആണ്,കശ്മീരിലെ പുല്‍വാമയില്‍ ഭീകര വാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ നിരവധി സൈനികര്‍ ആണ് മരിച്ചു വീണത്‌,സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജ്യത്തെ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കന്നഡ ചാലുവലി നേതാവ് വാട്ടാല്‍ നാഗരാജ് നാളെ കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സാഹചര്യം മനസ്സിലാക്കിയ വട്ടാല്‍ നാഗരാജ് ബന്ദ് പിന്‍വലിച്ച് നാളെ കരിദിനം നടത്തുമെന്ന് പ്രഖ്യാപിച്ചു.പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കന്നഡ സംഘടനകള്‍ നാളെ ബന്ദ്‌ ആചരിക്കുമെന്നു മുന്‍പ് വട്ടാല്‍ നാഗരാജ് പ്രഖ്യാപിച്ചിരുന്നു.

ബന്ദിന് പകരം ഒരു മണിക്കൂര്‍ അധികം ജോലി ചെയ്താണ് ധീരജവന്മാരുടെ ഓര്‍മയ്ക്ക് മുന്‍പില്‍ നമ്മള്‍ പ്രണാമം അര്‍പ്പിക്കേണ്ടത്‌ എന്ന് സമൂഹ മാധ്യമങ്ങളില്‍ യുവാക്കള്‍ ആവശ്യപ്പെട്ടതോടെ യാണ് ബന്ദില്‍ നിന്നും വട്ടാല്‍ പിന്മാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts