കോണ്‍ഗ്രസിന് വേണമെങ്കിൽ തന്നെ പിന്തുണക്കാമെന്ന് പ്രകാശ് രാജ്

ബെംഗുളുരു: ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ട് നടന്‍ പ്രകാശ് രാജ്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍, കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രചരണങ്ങള്‍ക്കാണ് പ്രകാശ് രാജ് ശിവാജി നഗറിലെ ചേരികളിലേക്ക് ഇറങ്ങിയത്.

പൊതിയുന്ന ആള്‍ക്കൂട്ടവും പടം പിടുത്തവും വോട്ടാകുമെന്ന് തുടക്കത്തില്‍ പ്രതീക്ഷവയ്ക്കുമ്പോള്‍ തന്നെ, താന്‍ ആരുടേയും ആളെല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബിജെപിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലുള്‍പ്പെടെ പ്രകാശ് രാജ് പ്രചാരണം നടത്തിയിരുന്നു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

അതേസമയം സ്വാധീന മേറെയുളള മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. ഇവിടെ പ്രകാശ് രാജിനു കിട്ടുന്ന വോട്ടുകളാകും ഫലത്തില്‍ കോണ്‍ഗ്രസിന്റെ വിധിയെഴുതുക. ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ നാല്‍പ്പതിനായിരം വോട്ട് പിടിച്ച ആം ആദ്മി പാര്‍ട്ടി പ്രകാശ് രാജിന്റെ വരവ് സ്വാഗതം ചെയ്തുകഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?
[masterslider id="10"]

Related posts