ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് ഇന്ത്യയില്‍ താത്ക്കാലിക നിരോധനം

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് ഇന്ത്യയില്‍ താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കമ്പനികളില്‍ ഉത്പാദനം നിര്‍ത്താന്‍ ഉത്തരവിട്ടു. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലാണ് ബേബി പൗഡര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി വക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടത്.

പൗഡറില്‍ ആസ്ബെസ്റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൗഡറുകളിലെ ആസ്ബസ്റ്റോസ് ക്യാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കമ്പനികളിലും അന്വേഷണം നടത്തിയത്. ബുധനാഴ്ച ഇന്ത്യയിലെ കമ്പനിയുടെ ഫാക്ടറികളില്‍ സിഡിഎസ്സിഒ സംഘമെത്തുകയും ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ഉത്പാദനം നിര്‍ത്തി വക്കണമെന്ന് കാണിച്ച് ഉത്തരവ് കമ്പനിക്ക് അയച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും സിഡിഎസ്സിഒ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
[masterslider id="10"]

Related posts