ശനിയാഴ്ച കോഴിക്കോട് നിന്ന് ശിവമൊഗ്ഗ യിലേക്ക് ബൈക്കിൽ യാത്ര തിരിച്ച സന്ദീപിനെ ഇതുവരെ കണ്ടെത്താനായില്ല;ചിക്കമംഗളുരു ജില്ലയിൽ വച്ച് കാണാതായ റൈഡറുടെ ബൈക്ക് ശൃംഗേരിക്ക് സമീപം കണ്ടെത്തി.

ബെംഗളൂരു : നാലു ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ടുനിന്നും ശിവമോഗ്ഗയിലേക്ക് ഒറ്റക്ക് ബൈക്കിൽ യാത്ര തിരിച്ച ഒരു കമ്പനിയുടെ മാർക്കറ്റിംഗ് മനേജർ കൂടിയായ സന്ദീപ് (34) നെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഞായറാഴ്ച രാവിലെ ചിക്കമംഗളുരു ജില്ലയിലേക്ക് കടന്ന സന്ദീപിന്റെ ബൈക്ക് (UM Renegade Commando bike-KL-18-V-911) തുംഗ നദിക്ക് സമീപം എൻ ആർ പുരയിൽ പാർക്ക് ചെയ്ത രീതിയിൽ കണ്ടെത്തി, പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശൃംഗേരിക്ക് സമീപമാണ് ഇത്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

സന്ദീപിന്റെ ഐഡി കാർഡും പേഴ്സും ലഗേജും വാഹനത്തിൽ തന്നെ ഉണ്ട്. കേരള പോലീസും ലോക്കൽ പോലീസും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

സന്ദീപിന്റെ മൊബൈല്‍ കാളുകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നും പോലീസിന് മനസ്സിലായത് കാണാത്തവുന്നതിനു മുന്‍പ് അവസാനമായി അദ്ദേഹം വിളിച്ചത് ഭാര്യ ഷിജിക്ക്‌ ആണ്,ശനിയാഴ്ച രാവിലെ കോഴിക്കോട് നിന്നും ചിക് മംഗലൂര്‍ വഴി ശിവമോഗ്ഗ യിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് അദ്ദേഹം പുറപ്പെട്ടത്‌.സ്വകാര്യ കമ്പനിയില്‍ മാര്‍ക്കെടിംഗ് മാനേജര്‍ ആയ സന്ദീപിന് യു കെ ജി യില്‍ പഠിക്കുന്ന ഒരു മകനും ഉണ്ട്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി
[masterslider id="10"]

Related posts