ബെംഗളൂരു : ഇന്നലെ രാത്രി പത്തു മണിക്ക് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ATC 246 (KL-15-A-1986) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് (കേരള RTC) സൂപ്പര്‍  എക്സ്പ്രസ്സ് ബസിലെ ഡ്രൈവർ ശ്രീ. അനിൽ കുമാറിനെ ബാംഗ്ളൂർ യൂണിവേഴ്സിറ്റിക്കടുത്തു വച്ച് ക്രൂരമായി ആക്രമിച്ചു.

ഇന്നോവ കാറിൽ (KA-01-MR-9920) വന്ന അക്രമികള്‍  ബസിന് കുറുകെ വണ്ടി നിർത്തുകയും അസഭ്യം പറയുകയും, ഇരുമ്പു കമ്പി കൊണ്ട് ഡ്രൈവറുടെ തലക്കടിക്കുകയുമാണ് ചെയ്തത്.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

പരിക്ക് പറ്റിയ ഡ്രൈവറെ  തൊട്ടു പിന്നാലെ വന്ന വടകര കേരള ആര്‍ ടി സി ബസിൽ ബസ് സ്റ്റാൻഡിൽ,എത്തിക്കുകയും ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

ശ്രീ. അനിൽകുമാറിനെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും, ഏകദേശം പത്തോളം തുന്നലുകൾ ഇടുകയും ചെയ്തു. അനിൽ കുമാറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

പ്രതികളെ ഇതുവരെ അറെസ്റ്റ്‌ ചെയ്തിട്ടില്ല.