ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും – GNPC ലോക റെക്കോർഡിലേക്ക്. ആവേശഭരിതരായി GNPC മെംബേർസ്

ബെംഗളുരു: ഫെയ്സ്ബുക്കിലെ മലയാളികളുടെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പായ ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ജിഎൻപിസിക്ക് ഗിന്നസ് റെക്കോർഡ്. ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ള കമന്‍റുകളുടെ എണ്ണത്തിലെ ലോക റെക്കോര്‍ഡാണ് ജിഎന്‍പിസി മറികടന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് കോടി ഇരുപതു ലക്ഷത്തോളം കമന്‍റുകള്‍ നേടിയാണ് പോസ്റ്റ് റെക്കോര്‍ഡ് സ്യഷ്ടിച്ചത്. അതേസമയം ലോക റെക്കോർഡ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രണ്ട് കോടി കമന്റു നേടിയ മറ്റൊരു ഫെയ്സ്ബുക്കിലെ പേജിലെ പോസ്റ്റാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഇതോടെ ഫെയ്സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതൽ കമന്റ്‌ കിട്ടിയ പോസ്റ്റായി ഇത് മാറി.

  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു

ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ ജിഎന്‍പിസി മറ്റ് രണ്ട് റെക്കോര്‍ഡുകൾ കൂടി സ്വന്തം പേരിലെഴുതി. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ജിഎന്‍പിസി കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ജിഎന്‍പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇവിടെ സജീവമാണ്.

  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി

സെപ്റ്റംബർ 29ന് ഇട്ട് പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോ‍ഡിൽ എത്തിയത്. പോസ്റ്റിലേക്ക് കമന്റ് ആകർഷിക്കാൻ ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഓരാൾ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും മുന്‍പ് നേരിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us