അയ്യപ്പന്‍ പണിതുടങ്ങി മക്കളെ… അയ്യപ്പന്‍ മുത്താണ്; രഹ്ന ഫാത്തിമ

അയ്യപ്പ ഭക്തരുടെ വേഷമണിഞ്ഞ് മോഡലായ രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്ക് വെച്ച ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘തത്വമസി’  എന്ന അടിക്കുറിപ്പിലിട്ട ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്.

എന്നാല്‍ ഈ ഫോട്ടോ ഇട്ടതിന് ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് രഹ്ന പങ്ക് വെച്ച പുതിയ പോസ്റ്റും ഇപ്പോള്‍ വൈറലാകുകയാണ്. യുവതികളായ സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കുന്നതാണ് പുതിയ പോസ്റ്റ്‌.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്

നാളിതുവരെ ഓരോ അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരില്‍ സ്ത്രീകളെ അടക്കിവച്ചിരുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിനും സ്വാര്‍ത്ഥ താത്പര്യക്കാര്‍ക്കുമായിരുന്നു സ്ത്രീകളെ പേടി, അല്ലാതെ അയ്യപ്പനായിരുന്നില്ലയെന്നാണ് രഹ്ന പറയുന്നത്.

തനിക്കെതിരെ വന്ന കമന്‍റുകള്‍ സൂചിപ്പിക്കുന്നതും അതാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.  കൂടാതെ അയ്യപ്പസ്വാമിയില്‍ നിന്നും തനിക്ക് നല്ല നിമിത്തങ്ങളാണ് ഉണ്ടായതെന്നും എഴുതിയ എക്‌സാമില്‍ കേരളത്തില്‍ അഞ്ചാം റാങ്കോടെ ജോലിയില്‍ എനിക്ക് ആഗ്രഹിച്ച പ്രമോഷന്‍ കിട്ടിയെന്നും രഹ്ന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
[masterslider id="10"]

Related posts