വീഡിയോ: ‘ഉറി’ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമായ ‘ഉറി’യുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ആദിത്യ ധര്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ എത്തുന്നു. യാമി ഗൗതം, കൃതി എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം അടുത്തവര്‍ഷം ജനുവരി 11ന് തിയറ്ററുകളിലെത്തും. 2016 സെപ്റ്റംബര്‍ 28 ന് പാക് അധീന കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

അന്നു സൈനിക ക്യാംപില്‍ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുന്‍പാണ് പഠാന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും.

എന്നാല്‍ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യന്‍ ‘പ്രതികാരത്തില്‍’ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വെല്ലുവിളിയേറിയതെന്നു പിന്നീട് കമാന്‍ഡോ സംഘം വ്യക്തമാക്കിയിട്ടുണ്ട്. മടക്കവഴിയില്‍ തുറസ്സായ 60 മീറ്റര്‍ ഭാഗത്ത് ഇഴഞ്ഞുനീങ്ങേണ്ടിവന്നു. സെപ്റ്റംബര്‍ ‍28 ന് അര്‍ധരാത്രി ആരംഭിച്ച് 29 നു രാവിലെ ഒന്‍പതോടെ ബേസ് ക്യാംപിലേക്ക് കമാന്‍ഡോസ് എത്തിയതോടെ ദൗത്യം സമ്പൂര്‍ണ വിജയമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts