ഒരു സ്വര്‍ണ നാണയത്തിന് വില 13 കോടി !

സിഡ്നി: ഓസ്‌ട്രേലിയയില്‍ ഒരു സ്വര്‍ണ നാണയത്തിന് വില 13 കോടി രൂപ. ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് പിങ്ക് രത്‌നങ്ങള്‍ പതിച്ചിട്ടുണ്ടെന്നതാണ് ഈ സ്വര്‍ണ നാണയത്തിന്‍റെ പ്രത്യേകത.

24.8 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം 12.74 കോടി ഇന്ത്യന്‍ രൂപ) ഈ നാണയത്തിന്‍റെ മൂല്യമെന്നാണ് വിവരം. ഓസ്ട്രേലിയയിലെ തന്നെ ആര്‍ഗയില്‍ ഖനിയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത 1.02 എമറാള്‍ഡ് കട്ടുള്ള പിങ്ക് ഡയമണ്ടുകളാണ് ഈ സ്വര്‍ണ നാണയത്തിലുള്ളത്.

രണ്ട് കിലോയോളം ഭാരം വരുന്ന നാണയം 99.99 ശതമാനം സ്വര്‍ണ്ണത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. പായ്കപ്പല്‍, പശ്ചിമ ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ബോവ് മരങ്ങള്‍ എന്നിവ മുദ്രണം ചെയ്തിരിക്കുന്ന നാണയം പെര്‍ത്ത് മിന്‍റ് എന്ന കമ്പനിയാണ് നിര്‍മ്മിച്ചത്.

  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

രത്‌നങ്ങളാണ് ഇതില്‍ പതിച്ചിരിക്കുന്ന ഈ നാണയം  ഓസ്ട്രേലിയയില്‍ ഉണ്ടാക്കിയിട്ടുള്ള ഏറ്റവും വിലപിടിപ്പുള്ള നാണയങ്ങളില്‍ ഒന്നാണ്. വിലകൂടിയ ആഡംബര വസ്തുക്കള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നത് മുന്നില്‍ കണ്ടാണ് നാണയം നിര്‍മിച്ചിരിക്കുന്നതെന്ന് പെര്‍ത്ത് മിന്‍റ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ഹയ്സ് പറയുന്നു.

ഓസ്‌ട്രേലിയയില്‍ 2013ലായിരുന്നു ഇതിന് മുമ്പ് ഹോളി ഡോളര്‍  എന്ന പേരില്‍ വിലയേറിയ നാണയം ഇറങ്ങിയത്. 495000 ഓസ്ട്രലിയന്‍ ഡോളര്‍ ( ഏകദേശം 2.54 കോടി രൂപ) ആയിരുന്നു അതിന്‍റെ മൂല്യം.

  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;

അതിസമ്പന്നന്മാരെ മാത്രം ലക്ഷ്യമിട്ടാണ് ഏറ്റവും വിലപിടിപ്പുള്ള ഈ നാണയം പുറത്തിറക്കിയത്. ഏഷ്യയില്‍ നിന്നോ മിഡില്‍ ഈസ്റ്റില്‍ നിന്നോ ഇതിന് ആവശ്യക്കാരെത്തുമെന്നാണ്  കമ്പനി കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us