കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്,പാലക്കാട് സെര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു;ടിക്കെറ്റുകള്‍ ലഭ്യം.

ബെംഗളൂരു: കർണാടക ആർടിസി കോഴിക്കോട് ഭാഗത്തേക്കു നിർത്തിവച്ചിരുന്ന ബസ് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്നു രാത്രി എട്ടിനും 10.30നും ഇടയിൽ അ‍ഞ്ചു ബസുകളാണ് ബെംഗളൂരുവിൽനിന്നു പുറപ്പെടുക.

വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെ സേലം വഴി പാലക്കാട്ടേക്ക് ആറു സർവീസുകളുമുണ്ടാകും.  ബസുകളിലെല്ലാം ആവശ്യത്തിനുടിക്കറ്റുകൾ ലഭ്യമാണ്. പാലക്കാട്, കോഴിക്കോട് ഒഴികെ കേരളത്തിലേക്കുള്ള മറ്റു സർവീസുകളെല്ലാം റദ്ദാക്കിയതായും കർണാടക ആർടിസി അറിയിച്ചു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതവും താറുമാറായി തുടരുകയാണ്. യശ്വന്ത്പുർ–കണ്ണൂർ(16526–27), ബെംഗളൂരു – കണ്ണൂർ \ കാർവാർ (16511–13), ബെംഗളൂരു – കന്യാകുമാരി (16525 – 26) ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി (12677–78) കോയമ്പത്തൂരിരിൽ യാത്ര അവസാനിപ്പിക്കും. കേരള ആർടിസിയും കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts