നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി ലോകം

വാഷിംഗ്ടൺ: നൂറ്റാണ്ടിലെ എറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. പ്രതികൂല കാലവസ്ഥയല്ലെങ്കിൽ കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം കാണാനാകും.

ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന് മിനുട്ടും നീണ്ടു നിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയിൽ കാണാനാവുക.  രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിന്ന് പുറത്ത് വരും.

  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;

ഏഷ്യയിലും ആഫ്രിക്കയിലും പൂര്‍ണ ഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഗ്രഹണം ഭാഗീകമായിരിക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത്, ഭൂമിയുടെ നിഴൽ ചന്ദ്രന്‍റെ മേൽ പതിയുന്നതാണ് ഗ്രഹണം. നിഴൽ വീണുണ്ടാകുന്ന മായകാഴ്ച.

ചന്ദ്രന് ചുവപ്പുരാശി പടരുന്നതിനാല്‍ രക്തചന്ദ്രന്‍ അഥവാ ബ്ലഡ്മൂണ്‍ പ്രതിഭാസവും കാണാം. കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബര്‍ ഏഴിനു നടക്കും. ഭ്രമണപഥത്തില്‍, ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണു ചന്ദ്രന്‍. അതിനാല്‍ വലുപ്പം കുറഞ്ഞ പൂര്‍ണചന്ദ്രനാകും അനുഭവപ്പെടുക.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഹാനികരമായ യാതൊരു വിധ രശ്മികളും ചന്ദ്രനിൽ നിന്ന് ഗ്രഹണ സമയത്ത് പ്രഭവിക്കില്ല. അതു കൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണുന്നതിന് തടസ്സമില്ല. നൂറ്റാണ്ടിലെ, പതിനേഴാമത്തെ പൂർണ്ണ ഗ്രഹണമാണിത്. രണ്ടായിരത്തി പതിനെട്ടിലെ ആദ്യ ഗ്രഹണം ജനുവരിയിലായിരുന്നു. അന്നത്തേതു പോലെ ഇന്നും ചന്ദ്രൻ ചുവന്ന നിറത്തിലാകുമെങ്കിലും അത്രയും വലിപ്പത്തിൽ ഇന്ന് ചന്ദ്രനെ കാണാൻ കഴിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts