തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന നിഷ്ക്രിയത്വത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ നേതാവ്. തെരുവുനായ്ക്കളെ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് തുറന്നുവിട്ടാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയും സംഘവും അധികാരികളുടെ കണ്ണുതുറപ്പിച്ചത്. നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവം.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രവർത്തകരും പ്രതിഷേധവുമായെത്തിയത്. ചീഫ് ഓഫീസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ, തങ്ങളോടൊപ്പം കൊണ്ടുവന്ന തെരുവുനായ്ക്കളെ ഓഫീസിനുള്ളിലേക്ക് തുറന്നുവിടുകയായിരുന്നു.
നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ കൂടിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഭയം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. സ്കൂളിൽ പോകുന്ന കുട്ടികളടക്കം ദിവസവും നായ്ക്കളുടെ ആക്രമണ ഭീഷണി നേരിടുന്നു. സാധാരണക്കാർ അനുഭവിക്കുന്ന ഈ ഭയവും പ്രയാസങ്ങളും ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് യുവസേന നേതാക്കൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]