മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ബെം​ഗളൂരു: ആരാധകരോടുള്ള ബഹുമാനവും സ്നേഹവും വീണ്ടും തെളിയിച്ച് കന്നഡ താരം കിച്ച സുദീപ്. രാമനഗര കരഗ ഉത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം വേദിയിൽ പ്രസംഗിക്കുന്നതിനിടെ പെയ്ത കനത്ത മഴയെ വകവെയ്ക്കാതെ ആരാധകർക്കൊപ്പം നനഞ്ഞുനിന്നാണ് സംസാരിച്ചത്. സുദീപ് വേദിയിലേക്ക് കയറിയപ്പോൾ തന്നെ മഴ പെയ്യുന്നുണ്ടായിരുന്നു. തുടർന്ന് സഹായികൾ കുടയുമായി എത്തിയെങ്കിലും, “കുഴപ്പമില്ല, നമുക്കും അൽപ്പം നനയാം” എന്ന് പറഞ്ഞ് സുദീപ് അത് നിരസിക്കുകയായിരുന്നു. താരത്തിന്റെ ഈ നിലപാടിന് വൻ പ്രശംസയാണ് വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

മഴ കനത്തപ്പോഴും ആളുകൾ കാണാൻ വരുമോ എന്ന് താൻ മുഹമ്മദ് നാലപ്പാടിനോട് ചോദിച്ചിരുന്നതായി പ്രസംഗത്തിൽ സുദീപ് വെളിപ്പെടുത്തി. “രാമനഗരയിലെ ജനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇതുവരെ അറിയില്ല, ധൈര്യമായി വരൂ” എന്നാണ് നാലപ്പാട് മറുപടി നൽകിയത്. പ്രതികൂല കാലാവസ്ഥയിലും തനിക്കായി ഇത്രയും വലിയ ജനക്കൂട്ടം ഒത്തുകൂടിയതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു.

പരിപാടിക്കിടെ വരാനിരിക്കുന്ന ബിഗ് ബോസ് സീസണിന്റെ പ്രത്യേകതകളെക്കുറിച്ചും താരം സംസാരിച്ചു. ബിഗ് ബോസ് എന്നത് സുഹൃത്തുക്കൾക്കായുള്ള ഒരു വേദിയാണെന്നും, അത് എവിടെയും എങ്ങനെയും നടക്കുമെന്നും ആളുകൾ അത് കാണുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന സീസണിലും സുദീപ് തന്നെയാണ് ബിഗ് ബോസിന്റെ അവതാരകനായെത്തുന്നത്. ഓഗസ്റ്റ് 16 മുതൽ ‘അഗ്നി പരീക്ഷ’ ആരംഭിക്കുമെന്നും, സെപ്റ്റംബർ 6 മുതൽ യഥാർത്ഥ മത്സരം തുടങ്ങുമെന്നുമാണ് വിവരങ്ങൾ. നിലവിൽ ‘ബില്ല രംഗ ഭാഷ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സുദീപ്. ഈ ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ എത്തും.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts