ബെംഗളൂരു: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 11.30-ഓടെയാണ് നാടിനെ നടുക്കിയ ഈ ദരുണാപകടം സംഭവിച്ചത്.
അപകടത്തിൽപെട്ട കാറിൽ ആകെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശിയും ബാക്കി നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. അലവിൽ സ്വദേശിയായ ഷാൻ സുഹൃത്തുക്കളോടൊപ്പം നാട്ടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നും വരുന്നതിനിടയിലാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന ഒരാൾ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്നുപേരെ ഉടൻ തന്നെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാൾ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാത്രി ദീർഘദൂര യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം നിയന്ത്രണംവിട്ട് കാർ മരത്തിലിടിക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]