വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനും അനധികൃത പാർക്കിങ്ങിനും പരിഹാരം കാണുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ ജയനഗർ സോണിൽ ടോവിങ് നടപടികൾ ആരംഭിക്കുന്നു. ഇതിനായി സജ്ജീകരിച്ചിരിക്കുന്ന ടോവിങ് വാഹനങ്ങളുടെ പരിശോധന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA), ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (BSCC) ഉദ്യോഗസ്ഥർ ശനിയാഴ്ച സംയുക്തമായി നിർവ്വഹിച്ചു.

ആദ്യഘട്ടത്തിൽ മൂന്ന് ടോവിങ് വാഹനങ്ങളാണ് ജയനഗർ മേഖലയിൽ സർവീസ് നടത്തുകയെന്ന് ബി.എസ്.സി.സി കമ്മീഷണർ കെ. എൻ. രമേശ് അറിയിച്ചു. നിശ്ചിത സ്ഥലങ്ങളിലല്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനാണ് ഈ പുതിയ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ട്രാഫിക് പൊലീസിന്റെ മേൽനോട്ടത്തിലായിരിക്കും ഈ വാഹനങ്ങളുടെ പ്രവർത്തനം. ഇതിനായി മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച വാഹനങ്ങൾ ഔദ്യോഗികമായി ട്രാഫിക് പൊലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. വഴിവിളക്കുകളിലും പ്രധാന റോഡുകളിലും പാർക്കിങ് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts