മുലയൂട്ടല്‍: വിമര്‍ശനങ്ങള്‍ക്ക് ഇരയായി അമേരിക്കന്‍ മോഡല്‍

നവജാതശിശുവിന് പൂര്‍ണ പോഷണം ലഭിക്കുന്നത് അമ്മയുടെ മുലപാലിലൂടെയാണ്. എന്നാല്‍, മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചാല്‍ എന്തായിരിക്കും അവസ്ഥ.

അങ്ങനെ കുഞ്ഞിനു മുലയൂട്ടുന്ന ചിത്രം പങ്ക് വച്ച് സൈബര്‍ അക്രമികളുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായിരിക്കുകയാണ് അമേരിക്കന്‍ മോഡലും രണ്ട് കുട്ടികളുടെ അമ്മയുമായ ക്രിസ്സി ടിജന്‍.

സാധാരണ മുലയൂട്ടല്‍ പോലെയല്ലായിരുന്നു ക്രിസ്സിയുടേത്.  അതുതന്നെയാണ് വിമര്‍ശകരെ ചൊടിപ്പിക്കാനുള്ള ഏക കാരണവും. അത് എന്താന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്.

ഒരു വശത്ത് തന്‍റെ മകനായ മൈലെസിന് മുലയൂട്ടുന്ന ക്രിസ്സി മറു വശത്ത് മകള്‍ ലൂണയുടെ പാവയ്ക്കും മുലയൂട്ടുന്നുണ്ട്. മൈലെസിന് മുലയൂട്ടുന്നത് കണ്ട ലൂണ പാവക്കും മുലയൂട്ടാന്‍ ആവശ്യപ്പെട്ടതോടെയാണ് ക്രിസ്സി പാവയെയും മുലയൂട്ടിയത്.

  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി

മാത്രമല്ല, ലൂണ പറഞ്ഞ പോലെ പാവക്ക് മുലയൂട്ടുകയാണെന്നും ഇപ്പോള്‍ എനിക്കുള്ളത് ഇരട്ട കുട്ടികള്‍ ആണെന്നും ചിത്രം പങ്ക് വച്ച് കൊണ്ട് ക്രിസ്സി പറഞ്ഞിരുന്നു. തന്‍റെ പാവകുഞ്ഞിനായി തുവാല പിടിച്ചുകൊണ്ട് ലൂണ അടുത്ത് തന്നെ നില്‍കുന്നതും ചിത്രങ്ങളില്‍ കാണാം.

സ്വകാര്യ ജീവിതത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്ന പ്രവണത ക്രിസ്സിയില്‍ അധികമാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.

  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:

എന്നാല്‍ ക്രിസ്സിക്ക് ഇവരോട് പറയാനുള്ളത് എന്തെന്നാല്‍ പാചകം പോലെ തന്നെ ദൈനംദിന ജീവിതത്തില്‍ താന്‍ ചെയ്യുന്ന ഒരു കാര്യമാണ് കുഞ്ഞിനു മുലയൂട്ടുന്നത്. അതിന്‍റെ ചിത്രം പങ്കുവെച്ചത് ഇത്ര വലിയ വിഷയമാക്കേണ്ട ആവശ്യമില്ല എന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
[masterslider id="10"]

Related posts

Click Here to Follow Us