ബെംഗളൂരു: ബെംഗളൂരു നാഗദേവനഹള്ളിയിലെ കൗസല്യ സ്കൂളിൽ വൻ തീപിടുത്തം. സ്കൂളിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത പി.ടി.എ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.
സ്കൂൾ കെട്ടിടത്തിൽ നിന്നും പെട്ടെന്ന് പുക ഉയരുന്നത് കണ്ടയുടൻ തന്നെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന രക്ഷിതാക്കളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല.
വൈദ്യുത ലൈനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]