ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ബെംഗളൂരു: സിലിക്കൺ സിറ്റിയെ പിടിച്ചുലച്ച കനത്ത മഴയ്ക്കിടയിൽ നഗരത്തിൽ വീണ്ടും ദാരുണമായ മതിൽ അപകടം. വിജയനഗറിൽ കനത്ത മഴയെത്തുടർന്ന് ക്ലബ്ബിന്റെ കോമ്പൗണ്ട് മതിൽ തകർന്നുവീണ് ഓട്ടോ ഡ്രൈവർ മരിച്ചു. ഗംഗോണ്ടനഹള്ളി സ്വദേശിയായ ശിവബോറയ്യ (56) എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ മതിൽ തകർന്നുവീണ് ഏഴ് പേർ മരിച്ച ദാരുണ സംഭവത്തിന് തൊട്ടുപിന്നാലെയാണ് നഗരത്തെ നടുക്കിയ അടുത്ത ദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

കഴിഞ്ഞദിവസം വൈകുന്നേരത്തോടെ നഗരത്തിൽ വീണ്ടും ശക്തമായ പേമാരി ആരംഭിക്കുകയായിരുന്നു. വിജയനഗര ക്ലബ്ബിന്റെ കോമ്പൗണ്ട് മതിലിന് സമീപം ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു ശിവബോറയ്യ. കനത്ത മഴയിൽ മതിൽ പെട്ടെന്ന് ഓട്ടോയ്ക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ പെട്ട ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ വിജയനഗര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തുടർച്ചയായ മഴ തലസ്ഥാന നഗരിയെ മുഴുവൻ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണ്ടർപാസുകളിൽ വെള്ളം കയറുകയും ഒട്ടനവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതികളിൽ പെട്ട് നിരവധി പേർക്കാണ് ഇതിനകം നഗരത്തിൽ ജീവൻ നഷ്ടമായിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
[masterslider id="10"]

Related posts

Click Here to Follow Us