പഴകിയ സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ബെംഗളൂരുവിൽ 27-കാരി ആത്മഹത്യ ചെയ്തു

ബെംഗളൂരു: വീട്ടിലുണ്ടാക്കിയ സാമ്പാർ പഴയതാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ വീട്ടമ്മ വിഷം കഴിച്ച് മരിച്ചു. കാവ്യ (27) എന്ന യുവതിയാണ് മരിച്ചത്. വ്യാഴാഴ്ച ഭർത്താവ് രംഗസ്വാമിയുമായി ഉണ്ടായ കടുത്ത വാഗ്വാദത്തിന് പിന്നാലെ യുവതി കീടനാശിനി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി വിവാഹിതരായ കാവ്യയ്ക്കും രംഗസ്വാമിക്കും നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതിനെച്ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായതോടെ രംഗസ്വാമി കാവ്യയെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

കലഹം മൂർച്ഛിച്ചതിനെത്തുടർന്ന് പ്രകോപിതയായ കാവ്യ, കൃഷി ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു. യുവതി ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റ് കാരണങ്ങൾ പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
[masterslider id="10"]

Related posts