ബെംഗളൂരു വിമാനത്താവളത്തിലെ രാമേശ്വരം കഫേയിൽ ഒരു പ്ലേറ്റ് ഇഡ്ഡലിക്ക് 315 രൂപ! വില കേട്ട് കണ്ണ് തള്ളി യാത്രക്കാർ

ബെംഗളൂരു: വിമാനത്താവളങ്ങളിലെ അമിത ഭക്ഷണവില വീണ്ടും ചർച്ചയാകുന്നു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIA) രാമേശ്വരം കഫേയിൽ നിന്നും ഒരു പ്ലേറ്റ് ‘നെയ്യ് പൊടി ഇഡ്ഡലി’ കഴിച്ച യാത്രികന് ലഭിച്ച ബില്ലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 315 രൂപയാണ് ഒരു പ്ലേറ്റ് ഇഡ്ഡലിക്ക് ഭക്ഷണശാല ഈടാക്കിയത

ഇത് നാലിരട്ടി അധികമല്ലേ? എന്നാണ് യാത്രക്കാരന്റെ ചോദ്യം. 

വിമാനത്താവളത്തിന് പുറത്തുള്ള രാമേശ്വരം കഫേ ഔട്ട്‌ലെറ്റുകളിൽ ഇതേ വിഭവത്തിന് ഏകദേശം 90 രൂപ മാത്രമാണ് വില. വിമാനത്താവളത്തിനുള്ളിൽ എത്തുമ്പോൾ വില നാലിരട്ടിയായി വർദ്ധിക്കുന്നത് എങ്ങനെയാണ്? ഭക്ഷണശാലകൾക്ക് അവർക്ക് ഇഷ്ടമുള്ള വില നിശ്ചയിക്കാൻ അനുവാദമുണ്ടോ അതോ അധികൃതർക്ക് ഇതിൽ നിയന്ത്രണമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും റെഡ്ഡിറ്റിൽ (Reddit) ബില്ലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് യാത്രക്കാരൻ ഉന്നയിച്ചു

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ വാദങ്ങൾ

ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. പ്രധാന വാദങ്ങൾ താഴെ നൽകുന്നു:

വിമാനത്താവളത്തിനുള്ളിലെ കടകൾക്ക് നൽകേണ്ടി വരുന്ന ഭീമമായ വാടകയും മറ്റ് ചാർജുകളും നികത്താനാണ് വില വർദ്ധിപ്പിക്കുന്നത്.

നഗരത്തിന് പുറത്തുള്ള വിമാനത്താവളത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനും 24 മണിക്കൂറും സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനും വലിയ ചിലവ് വരും.വില മെനുവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് അധികമാണെന്ന് തോന്നുന്നവർക്ക് മറ്റ് ഓപ്ഷനുകൾ നോക്കാവുന്നതാണ്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

എന്നാൽ വാടക കൂടുതലാണെങ്കിലും നാലിരട്ടി വില വർദ്ധിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലന്നാണ് യാത്രക്കാരെ അനുകൂലിക്കുന്നവർ പറയുന്നത്. വെള്ളത്തിനും ലഘുഭക്ഷണങ്ങൾക്കും പോലും വിമാനത്താവളങ്ങളിൽ വലിയ തുക ഈടാക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നും കമന്റ്സ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts