മാളുകളിലും റെസ്റ്റോറന്റുകളിലും പോകുമ്പോൾ കൈ കഴുകിയ ശേഷം സെക്കന്റുകൾക്കുള്ളിൽ നനവ് മാറ്റാൻ നാം ആശ്രയിക്കുന്ന ഹാൻഡ് ഡ്രയറുകൾ യഥാർത്ഥത്തിൽ രോഗാണുക്കളുടെ കലവറയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഈ ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സോപ്പിട്ട് വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരിയകളെ പടർത്താൻ ഈ ഉപകരണങ്ങൾ കാരണമാകുന്നു.
എങ്ങനെയുണ്ടാകുന്നു ഈ രോഗാണു വ്യാപനം?
ഹാൻഡ് ഡ്രയറുകൾ വായു വലിച്ചെടുത്ത് ചൂടാക്കിയാണ് കൈകളിലേക്ക് വിടുന്നത്. ടോയ്‌ലറ്റുകളിലെ ഫ്ലഷ് എയറോസോളുകളിൽ (Flush aerosols) നിന്നുള്ള മലിനമായ വായു ഈ യന്ത്രങ്ങൾ വലിച്ചെടുക്കുകയും അത് നേരിട്ട് നമ്മുടെ കൈകളിലേക്ക് പുനർവിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
ടോയ്‌ലറ്റുകളിൽ ഫ്ലഷ് ചെയ്യുമ്പോൾ വായുവിലേക്ക് തെറിക്കുന്ന സൂക്ഷ്മമായ കണങ്ങളാണ് ഡ്രയറുകളിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നത്.
ഭൂരിഭാഗം ബാക്ടീരിയകളും ടോയ്‌ലറ്റ് എയറോ സോളുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതീവ സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന എയറോസോളുകള്‍ മലിനമായ കണങ്ങളെ കൈകളിലേക്കും വസ്ത്രങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
2018ല്‍ നടത്തിയ ഒരു പഠനത്തില്‍ ചൂടുള്ള വായൂ ഡ്രയറുകള്‍ ബീജങ്ങളെയും ഗോഗകാരികളെയും വഹിക്കുന്ന മലിനമായ വായുപ്രവാഹം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
കണക്റ്റിക്കട്ട് സർവകലാശാലയിലെ പഠനത്തിൽ ഡ്രയറിന് താഴെ വെച്ച പ്ലേറ്റുകളിൽ 30 സെക്കൻഡിനുള്ളിൽ ശരാശരി 254 ബാക്ടീരിയ കോളനികൾ വളരുന്നതായി കണ്ടെത്തി.
ലീഡ്സ് സർവകലാശാലയിലെ പഠനത്തിൽ ജെറ്റ് എയർ ഡ്രയറുകൾ പേപ്പർ ടവ്വലുകളെ അപേക്ഷിച്ച് 1300 മടങ്ങ് കൂടുതൽ അണുക്കളെ വായുവിൽ വ്യാപിപ്പിക്കുന്നുവെന്ന് ഇവരുടെ പഠനം വ്യക്തമാക്കുന്നു.
സുരക്ഷിതം പേപ്പർ ടവ്വലുകൾ
കൈകൾ ഉണക്കാൻ ഹാൻഡ് ഡ്രയറുകളേക്കാൾ ഏറ്റവും സുരക്ഷിതം പേപ്പർ ടവ്വലുകളോ പേപ്പർ ടിഷ്യൂകളോ ആണെന്ന് മയോക്ലിനിക് പ്രൊസീഡിങ്‌സ് (Mayo Clinic Proceedings) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]