സ്കൂൾ ബസ് കയറി നാലു വയസ്സുകാരന് ദാരുണാന്ത്യം; യാദ്ഗിറിൽ ജനരോഷം ഇരമ്പുന്നു

ബെംഗളൂരു : സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്ന് ബസ് പിന്നോട്ടെടുത്തപ്പോൾ നാലു വയസ്സുകാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു. യാദ്ഗിർ ജില്ലയിലെ ഗുരുമാതക്കൽ താലൂക്കിലെ ഗജർകോട്ട ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗജർകോട്ടയിലെ വിസ്ഡം സ്കൂളിലെ വിദ്യാർത്ഥിയായ പുനീത് ആണ് മരിച്ചത്.

തിങ്കളാഴ്ച (ഫെബ്രുവരി 17) വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ പുനീത് ബസിൽ നിന്നിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടി ഇറങ്ങിയത് ശ്രദ്ധിക്കാതെ ഡ്രൈവർ പെട്ടെന്ന് ബസ് പിന്നോട്ടെടുക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട പുനീത് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

അപകടത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തി. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും ഗ്രാമവാസികളും റോഡ് ഉപരോധിച്ചു. സ്കൂൾ അധികൃതരുടെയും ഡ്രൈവറുടെയും അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ കവർന്നതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts