ബൈക്കില്‍ എത്തിയ സംഘം ബിജെപി ചിക്കമഗളൂരു സിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് അൻവറിനെ വെട്ടിക്കൊലപ്പെടുത്തി..

ബെംഗളൂരു : ബിജെപി ചിക്കമഗളൂരു സിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് അൻവർ (40) കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങവെ ബൈക്കിലെത്തിയവർ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

പ്രദേശവാസികൾ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാഷ്ട്രീയ വൈരാഗ്യമാണോ കൊലയ്ക്കു പിന്നിലെന്നു വ്യക്തമായിട്ടില്ല. ഇതിനു മുൻപും രണ്ടുതവണ അൻവറിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

  യുവതിയെ കാറിൽ കത്തിച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബസവനഹള്ളി പൊലീസ് കേസെടുത്തു. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അൻവർ മൈനോരിറ്റി സെൽ പ്രസിഡന്റ് കൂടിയാണ്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ബിജെപി ഇന്നലെ വൻപ്രതിഷേധം സംഘടിപ്പിച്ചു. ശോഭാ കരന്തലാജെ എംപി, സി.ടി.രവി എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ കലക്ടറുടെ ഓഫിസിനു മുന്നിലേക്കു മാർച്ച് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us