നിരത്തിലെ കുരുക്ക് മണിക്കൂറുകൾ നീളുമ്പോൾ പ്രഭാതഭക്ഷണം കഴിക്കാനും മേക്കപ്പ് ചെയ്യാനും സമയം കിട്ടുന്നു; ഇങ്ങനെ തുടർന്നാൽ എങ്ങനെ എന്ന് യാത്രക്കാർ

ബെംഗളൂരു: ‘നിരത്തിലെ കുരുക്ക് മണിക്കൂറുകൾ നീളുമ്പോൾ രാവിലെയും വൈകുന്നേരവുമായി ദിവസവും കുറഞ്ഞത് മൂന്നരമണിക്കൂർ റോഡിലാണ്. ചില ദിവസങ്ങളിൽ ഇത് പിന്നെയും നീളും. മത്തിക്കരെയിലെ വീട്ടിൽനിന്നും ബെലന്തൂരിലെ ഓഫീസിലേക്ക് 28 കിലോമീറ്ററാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ ഒരു കിലോമീറ്റർ നീങ്ങിക്കിട്ടാൻ 5-6 മിനിറ്റെടുക്കും

മാറത്തഹള്ളിയിൽനിന്നും എംജി റോഡിലേക്ക് 18 കിലോമീറ്റർ യാത്ര ചെയ്യാൻ രണ്ടരമണിക്കൂർവരെ റോഡിൽ ചെലവഴിക്കേണ്ടിവരുന്നതായി ഐടി ഉദ്യോഗസ്ഥ പറയുന്നു. കാർ ഓടിക്കുന്നതിനിടെ പ്രഭാതഭക്ഷണം കഴിക്കാനും മേക്കപ്പ് ചെയ്യാനും കരോക്കെ ഗാനം പരിശീലിക്കാനുംവരെ കഴിയാറുണ്ടെന്ന് അവർ പറഞ്ഞു.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ബെംഗളൂരുവിൽ ഐടി കമ്പനികൾ ഏറെയുള്ള ഔട്ടർ റിങ് റോഡിലാണ് ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകാറ്. തിരക്കേറിയ സമയങ്ങളിൽ ഈ റോഡിന് വഹിക്കാവുന്നതിന്റെ നാലിരട്ടി വാഹനങ്ങൾ എത്തുന്നതായി ട്രാഫിക് പോലീസ് പറയുന്നു. വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ നിർമാണം നടന്നുവരുന്നതാണ് കുരുക്ക് കൂടാനുള്ള മറ്റൊരു കാരണം. 2019-ൽ തുടങ്ങിയതാണിത്.

യാത്രയുടെ ഭാഗമായി ദിവസവും അഞ്ച് മണിക്കൂർ റോഡിലാണെന്ന് ഇതുവഴി സ്ഥിരമായി ബിഎംടിസിയുടെ വോൾവോ ബസിൽ ഓഫീസിലേക്ക് പോകുന്നവർ പറയുന്നു. ഹെബ്ബാളിലെ വീട്ടിൽനിന്നും ബെലന്തൂരിലേക്ക് 25 കിലോമീറ്ററാണ് യാത്ര. രാവിലെ കുരുക്കൊഴിവാക്കാൻ ഏഴ് മണിയോടെ വീട്ടിൽനിന്നിറങ്ങും. എങ്കിലും ഒന്നേമുക്കാൽ മണിക്കൂറോളം യാത്ര നീളും. ഒരു മണിക്കൂർ നേരത്തേ ഓഫീസിലെത്തും. വൈകീട്ട് മൂന്ന് മണിക്കൂറെങ്കിലുമെടുത്താലേ വീട്ടിലെത്താനാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts