ഭാര്യ മരിച്ചിട്ട് ആറ് മാസം; മൂന്ന് മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊന്ന് ജീവനൊടുക്കി യുവാവ്. നന്ത്യാല്‍ ജില്ലയിലാണ് ദാരുണമായ സംഭവം.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ക്രൂരമായ കൊലപാതകങ്ങളിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

‘യുവാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍മക്കളെയും കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഉയ്യലവാഡ ഗ്രാമത്തിലാണ് സംഭവം.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ മരണം എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് കൂട്ടക്കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം’: അല്ലഗഡ്ഡ ഡെപ്യൂട്ടി സൂപ്രണ്ട് കെ പ്രമോദ് കുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts