നമ്മൾ ഈ കൊല്ലം പൊളിക്കും മച്ചാൻമാരെ!! കേരള ആര്‍ടിസിയുടെ ഡൈനാമിക് പ്രൈസിങ് കൂടുതല്‍ സര്‍വിസുകളിലേക്ക്; ടിക്കറ്റ് നിരക്കിളവുമായി കര്‍ണാടക ആര്‍ടിസി

ksrtc

ബെംഗളുരു: സംസ്ഥാനാന്തര യാത്രയ്ക്ക് പ്രതീക്ഷകളുടെ ചിറക് നല്‍കുന്ന പ്രഖ്യാപനങ്ങളാണ് 2026 കാത്തിരിക്കുന്നത്.  കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേയും ഓടിത്തളര്‍ന്ന ബസുകള്‍ക്ക് പകരം പുത്തന്‍ ബസുകള്‍ അനുവദിച്ച് കേരള ആര്‍ടിസിയും 2025നെ മാറ്റങ്ങളുടെ വര്‍ഷമാക്കി.

ഡൈനാമിക് പ്രൈസിങ് കൂടുതല്‍ സര്‍വിസുകളിലേക്ക്

യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഡൈനാമിക് പ്രൈസിങ് കൂടുതല്‍ സര്‍വീസുകളിലേക്ക് വ്യാപി പ്പിക്കാന്‍ കേരള ആര്‍ടിസി. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും ബസുകള്‍ ഒരു വശത്തേയ്ക്ക് കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാനാണ് ഡൈനാമിക് പ്രൈസിങ്ങിന് കേരള ആര്‍ടിസി ഇക്കഴിഞ്ഞ ക്രിസ്മസ് സീസണില്‍ തുടക്കമിട്ടത്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

സ്വകാര്യ ബസുകളുടെ നിരക്ക് നോക്കി അതിനനുസരിച്ചാണ് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നത്. പ്രീമിയം എസി സര്‍വീസുകളില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ഇതിനായി ബുക്കിങ്
സൈറ്റുകളുടെ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തുന്നത് അന്തിമഘട്ടത്തിലാണ്.

ടിക്കറ്റ് നിരക്കിളവുമായി കര്‍ണാടക ആര്‍ടിസി

പുതുവര്‍ഷസമ്മാനമായി കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ പ്രീമിയം എസി ബസു കളിലെ ടിക്കറ്റ് നിരക്ക് 5 മുതല്‍ 15-20% വരെ കുറയും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. കൂടാതെ കൂടുതല്‍ റൂട്ടുകളിലേക്ക് അമ്പാരി ഉത്സവ് സ്ലീപ്പര്‍ സര്‍വീസും ഈ വര്‍ഷം ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts