അറിഞ്ഞായിരുന്നോ ? ‘റെയിൽവൺ’ ‘RailOne’ വഴി യാത്രക്കാർ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് എത്ര ശതമാനം ഇളവ് ഉണ്ടെന്ന്!! ട്രെയിനിലാണ് യാത്ര എങ്കിൽ വിശദാംശങ്ങൾക്ക് വായിക്കൂ

ഡൽഹി: ട്രെയിനുകളിലെ അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റുകൾ ഡിജിറ്റലായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇളവുകളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പുതിയ ഏകീകൃത ആപ്പായ ‘റെയിൽവൺ’ (RailOne) വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ മൂന്ന് ശതമാനം ഇളവ് നൽകാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.

2026 ജനുവരി 14 മുതൽ 2026 ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. റെയിൽവൺ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഏതെങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് രീതി (യുപിഎ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ) ഉപയോഗിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.നിലവിൽ റെയിൽവൺ ആപ്പിലെ ‘ആർ-വാക്കറ്റ്’ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം തന്നെ, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകാനാണ് പുതിയ തീരുമാനം.

സോഫ്റ്റ്‌വെയർ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി റെയിൽവേ മന്ത്രാലയം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന് (CRIS) നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് സ്വകാര്യ ആപ്പുകൾ വഴിയോ യു.ടി.എസ് ആപ്പ് വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ ഈ ഇളവ് ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

യാത്രക്കാർക്ക് ജനറൽ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവ എടുക്കുന്നതിനും ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനുമായി റെയിൽവേ അടുത്തിടെ പുറത്തിറക്കിയ ആപ്പാണ് റെയിൽവൺ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
[masterslider id="10"]

Related posts