ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ മോശമായി പെരുമാറിയ യുവാവിന് ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി ഇങ്ങനെ

മുംബൈ: ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ മോശമായി പെരുമാറിയ ആള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ.

ക്രിസ്മസ് ദിനത്തിൽ കാമുകിയായ മഹിക ശർമയ്ക്കൊപ്പം ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു പാണ്ഡ്യയെ ആരാധകർ വളഞ്ഞത്.

റസ്റ്ററന്റിനു പുറത്തിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം കാമുകിയെ കാറിൽ കയറാൻ സഹായിച്ച ശേഷമാണ് ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

ആരാധകരിൽ പലരും സെല്‍ഫിയെടുക്കുന്നതിനായി പാണ്ഡ്യയോട് അഭ്യർഥിക്കുന്നുണ്ടായിരുന്നു.

‘‘നിങ്ങൾ ആവശ്യത്തിനു ഫോട്ടോയെടുത്തു കഴിഞ്ഞു. ഇനിയും എത്രയാണു വേണ്ടത്?’’– പാണ്ഡ്യ ആരാധകനോടു ചോദിക്കുന്നുണ്ട്.

അതിനിടെയാണ് ഒരാൾ പാണ്ഡ്യയോട് മോശം ഭാഷയിൽ സംസാരിച്ചത്. ‘നരകത്തിലേക്കു പോ’ എന്നായിരുന്നു യുവാവ് പാണ്ഡ്യയോടു പറഞ്ഞത്.

എന്നാൽ പാണ്ഡ്യ ഇയാളോട് ചൂടാകാതെ, നിയന്ത്രണത്തോടെയാണു സംസാരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യൻ താരത്തിന്റെ തോളിൽ കയ്യിട്ട് ഫോട്ടോയെടുക്കാനും ആരാധകരിൽ ചിലർ ശ്രമിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts