പുതുവത്സര സമ്മാനം: നാട്ടിലേക്കുള്ള പ്രീമിയം ബസ് ടിക്കറ്റുകൾക്ക് 20ശതമാനം വരെ ഇളവ്: പുതിയ നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരു: കർണാടക ആർടിസി യാത്രക്കാർക്ക് പുതുവത്സര സമ്മാനമായി പ്രീമിയം ബസുകളിൽ ടിക്കറ്റ് നിരക്കിൽ 15 മുതൽ 20 ശതമാനം വരെ ഇളവേർപ്പെടുത്തുന്നു.

ജനുവരി അഞ്ചുമുതൽ ഇത് പ്രാബല്യത്തിലാകും. കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഇത് ഗുണം ചെയ്യും.

ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെ പ്രീമിയം ബസ് സർവീസുകൾ കർണാടക ആർടിസി നടത്തുന്നുണ്ട്.

ഇതുപ്രകാരം ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള ഐരാവത് വോൾവോ എസി സീറ്ററിന്റെ ടിക്കറ്റ് 1039-ൽനിന്ന് 850 ആയി കുറയും.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

എസി സ്ലീപ്പറിന് 1230-ൽനിന്ന് 950 ആയും കുറയും. എറണാകുളത്തേക്കുള്ള അംബാരി ഉത്സവിന്റെ ടിക്കറ്റ് നിരക്ക് 1900-ൽനിന്ന് 1800 ആയി മാറും.

അംബാരി ഡ്രീം ക്ലാസിന് 1800-ൽനിന്ന് 1,500 ആയും ഐരാവത് ക്ലബ് ക്ലാസ്സിന് 1450-ൽനിന്ന് 1,200 ആയും മാറും.

തൃശ്ശൂരിലേക്കുള്ള അംബാരി ഉത്സവിന്റെ ടിക്കറ്റ് 1800-ൽനിന്ന് 1700 ആയും അംബാരി ഡ്രീം ക്ലാസിന് 1700-ൽനിന്ന് 1300 ആയും ഐരാവത് ക്ലബ് ക്ലാസിന് 1370-ൽനിന്ന് 1100 ആയും മാറും.

  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി

പാലക്കാട്ടേക്കുള്ള അംബാരി ഉത്സവിന്റെ ടിക്കറ്റ് നിരക്ക് 1700-ൽനിന്ന് 1600 ആയും അംബാരി ഡ്രീം ക്ലാസിന് 1530-ൽനിന്ന് 1200 ആയും ഐരാവത് 2.0-ന് 1400-ൽനിന്ന് 1100 ആയും ഐരാവത് ക്ലബ് ക്ലാസിന് 1200-ൽനിന്ന് 950 ആയും കുറയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ ഇടിവ്
[masterslider id="10"]

Related posts

Click Here to Follow Us