വരുത്തി വെക്കുന്ന അപകടങ്ങൾ; റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

റായ്‌സെൻ: മധ്യപ്രദേശിൽ മൊബൈൽ ഫോണിൽ റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നൂർനഗർ സ്വദേശിയായ മധൻ നൂറിയ (25) ആണ് മരിച്ചത്.

മധ്യപ്രദേശിലെ റായ്‌സെൻ ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൂര്യാസ്തമയ സമയത്ത് പാലത്തിൽ വെച്ച് മൊബൈൽ ഫോണിൽ ചിത്രങ്ങളും റീലുകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പാലത്തിൽ നിന്ന് വഴുതി താഴേക്ക് വീഴുകയായിരുന്നു.

  'മകൻ ആത്മഹത്യ ചെയ്യില്ല';'കോളേജ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം

വീഴ്ചയിൽ യുവാവിന്റെ നട്ടെല്ല് ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാകുകയും ചെയ്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവ്.

യുവാവിനെ സമീപത്തെ ധാബയിലെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഉദയ്പുരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts