പുതിയ കോര്‍പ്പറേഷനുകളിലെ 368 വാര്‍ഡുകള്‍ നിശ്ചയിച്ചു; പരാതികള്‍ 15 വരെ അറിയിക്കാം

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ 368 മുനിസിപ്പൽ വാർഡുകൾ നിശ്ചയിച്ച് ഗ്രെയ്റ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ)യുടെ വാർഡ് വിഭജനത്തിന്റെ പുതിയ കരട് റിപ്പോർട്ട് പുറത്ത്.

ജിബിഎക്ക് കീഴിലുള്ള അഞ്ച് സിറ്റി മുനിസിപ്പൽ കോർപ്പറേഷനുകളിലായാണ് ഇത്രയും വാർഡുകൾ നിശ്ചയിച്ചത്. വാർഡുകളുടെ അതിർത്തി രേഖപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

ജിബിഎ ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു അധ്യക്ഷനായ വാർഡ് പുനർവിഭജന കമ്മിഷനാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. പുതിയ വിഭജന പ്രകാരം ബെംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷനിലാണ് കൂടുതൽ വാർഡുകൾ- 111 എണ്ണം.

  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷനുകൾക്ക് 72 വാർഡുകൾ വീതമുണ്ട്. ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷനിൽ 63 വാർഡുകളും ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷനിൽ 50 വാർഡുകളും നിശ്ചയിച്ചു.

2011-ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും ജനസംഖ്യ കണക്കിലെടുത്താണ് വിഭജനം നടത്തിയിരിക്കുന്നത്.

റിപ്പോർട്ടിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒക്ടോബർ 15 വരെ നഗരവികസനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കാം.

ഗ്രെയ്റ്റർ ബെംഗളൂരു അതോറിറ്റിയിലെ അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനാൽ വാർഡുവിഭജനത്തിന്റെ അന്തിമറിപ്പോർട്ട് താമസിയാതെ പ്രഖ്യാപിക്കും. നഗരത്തിന്റെ മുൻ ഭരണകൂടമായിരുന്ന ബിബിഎംപി (ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ) കൗൺസിലിന്റെ കാലാവധി 2020-ൽ കഴിഞ്ഞതാണ്.

  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം

പിന്നീട് ഇതുവരെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വാർഡ് വിഭജനം ഉൾപ്പെടെയുള്ള നടപടികൾ നീണ്ടുപോയതാണ് കാരണം. കഴിഞ്ഞ ബിബിഎംപി കൗൺസിലിന്റെ കാലത്ത് 198 വാർഡുകളാണുണ്ടായിരുന്നത്. 2023-ൽ നടത്തിയ പുനർവിഭജനത്തിൽ എട്ടു സോണുകളിലായി 243 വാർഡുകൾ നിശ്ചയിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം ചൂഷണം ചെയ്ത് ടിക്കറ്റ് തട്ടിപ്പ്; ബെംഗളൂരുവിൽ ലക്ഷങ്ങൾ നഷ്ടമായി, ജാഗ്രതാനിർദ്ദേശവുമായി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us