സോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങുന്നതായി ഐശ്വര്യ ലക്ഷ്മി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങുന്നതായി നടി ഐശ്വര്യ ലക്ഷ്മി. തന്റെ പ്രൊഫഷനെ സഹായിക്കുമെന്ന് കരുതിയാണ് സോഷ്യല്‍ മീഡിയ ഉപയോ​ഗം തുടങ്ങിയതെന്നും എന്നാൽ ഇപ്പോൾ അതേ മാധ്യമം തന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയാണെന്നും ഐശ്വര്യ ലക്ഷ്മി കുറിച്ചു.

സാമൂഹിക മാധ്യമങ്ങൾ തന്റെ ചിന്തകളെയും വികാരങ്ങളെയും കവർന്നെടുക്കുകയും തന്നെ യഥാർഥ ​ഗവേഷണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തതായി അവർ കുറിച്ചു. വളരെ പണിപ്പെട്ടാണ് സോഷ്യൽമീഡിയയുടെ ദൂഷ്യ ഫലങ്ങൾ മറികടക്കാൻ ശ്രമിച്ചിരുന്നതെന്നും തത്ക്കാലം സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഒരു ഇടവേള എടുക്കുകയാണെന്നും ഐശ്വര്യ വ്യക്തമാക്കി.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

സോഷ്യൽ മീഡിയകളിലൂടെ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ ആളുകൾ ചിലപ്പോൾ തന്നെ മറന്നു പോയേക്കാം. എന്നാൽ ആ റിസ്ക് താൻ ഏറ്റെടുക്കുന്നെന്നും നല്ല സിനിമകൾ വന്നാൽ പ്രേഷകരുടെ പിന്തുണ ഉണ്ടായിരിക്കണമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ എൽപിജി ബുക്കിംഗിൽ വൻ വർധന; ബുക്കിംഗ് നിയമങ്ങളിൽ മാറ്റം; പരിഭ്രാന്തി വേണ്ട; മലയാളികൾ ശ്രദ്ധിക്കേണ്ടത്
[masterslider id="10"]

Related posts

Click Here to Follow Us