ദുരുപയോഗം ചെയ്യുന്നത് തടയാൻ സംസ്ഥാനത്ത് നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കും

ബെംഗളൂരു : കർണാടകത്തിൽ നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കുന്നു. കാർഡ് ഉടമകൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻവേണ്ടിയാണിത്. ഇതിനായി വീടുകൾതോറുമെത്തിയുള്ള സർവേ നടത്താൻ സർക്കാർ ഉത്തരവിട്ടു.

റവന്യൂ ഉദ്യോഗസ്ഥർക്കായിരിക്കും ഇതിനുള്ള ചുമതല. ആധാർകാർഡുകൾ നിലവിൽവന്നശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു പരിശോധന വരുന്നത്.

ആധാറിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതികളിലേക്കുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതും സഹായം നൽകുന്നതും.

  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം

മരിച്ചവരുടെ കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.

100-നുമുകളിൽ പ്രായമുള്ള ആധാർകാർഡ് ഉടമകളുടെ തത്‌സ്ഥിതി പരിശോധിക്കാൻ നേരത്തേ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us