കുഴിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ ലോറി കയറിയിറങ്ങി

ബെംഗളൂരു : ദേശീയ പാതയിൽ ഉണ്ടായ കുഴിയിൽ വീണ് ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ലോറിക്കടിയിൽ വീണു മരിച്ചു.

സെപ്റ്റംബർ 9 ന് രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്, മരിച്ച സ്ത്രീ മാധവി (44) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ഈ അപകടത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.മോശം പണി കാരണം റോഡിലുടനീളം കുഴികൾ പ്രത്യക്ഷപ്പെടുന്നുവെണ്ണ വാർത്തകൾ പതിവാണ് എന്നാൽ, അവ മരണക്കുഴികളായി മാറുകയാണ്. മംഗളൂരുവിലെ കുളൂരിൽ നടന്ന ഈ സംഭവം അതിന് തെളിവാണ്.

  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ

@mangalorecity എന്ന X അക്കൗണ്ട് പങ്കിട്ട വീഡിയോയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ കാണാം. ഇരുചക്ര വാഹനം ഓടിച്ചിരുന്ന ഒരു സ്ത്രീ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതും നിയന്ത്രണം നഷ്ടപ്പെട്ട് വാഹനവുമായി റോഡിലേക്ക് വീഴുന്നതും കാണാം. ഈ സമയത്ത്, ഒരു ലോറി അതിവേഗത്തിൽ വന്ന് റോഡിൽ കിടന്നിരുന്ന സ്ത്രീയുടെ മുകളിലൂടെ പാഞ്ഞുകയറുന്നതും കാണാം.

സംഭവവുമായി ബന്ധപ്പെട്ട് ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ലോറി ഡ്രൈവർ മുഹമ്മദ് ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റോഡിന്റെ മോശം അവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ രോഷം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts