റിലീസിനു പിന്നാലെ രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ!

ചെന്നൈ : റിലീസിനു പിന്നാലെ രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ്റോക്കേഴ്സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. എന്നാൽ ഇതു തെറ്റാണെന്നാണു കാലാ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് രജനിയുടെ കാലാ.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

കാവേരി പ്രശ്നത്തിൽ രജനീകാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ചിത്രത്തിന്റെ റിലീസിങ് അനുവദിക്കില്ലെന്നാണ് കർണാടകയുടെ നിലപാട്. ചിത്രത്തിന്റെ റിലീസിങ് തടയനാകില്ലെന്ന് സുപ്രീംകോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. രജനീകാന്ത് മാപ്പു പറഞ്ഞാലും ചിത്രം പ്രദർശിപ്പിക്കില്ലെന്ന് സർക്കാരും പറയുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായാണ് രജനിയുടെ വരവ്. ആരാധകർ രജനിയുടെ പുതിയ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് നേരത്തെ ആശങ്ക ഉയർന്നിരുന്നു. എന്നാൽ രജനീകാന്തിന്റെ കരിയറിലെ എറ്റവും നല്ല കഥാപാത്രമാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തത്. സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ആദ്യ റിവ്യൂവും പുറത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts