ബെംഗളൂരു ഡൗണ്ടൗണിലെ മിൻസ്ക് സ്ക്വയറിൽ ആപ്പിൾ ഒരു പുതിയ ഓഫീസ് തുറന്നു. ബെംഗളൂരുവിലെ ആപ്പിളിന്റെ പുതിയ ഓഫീസ് 15 നില ഉയരമുള്ളതും ലബോറട്ടറി സ്ഥലമുള്ളതുമാണ്. 1,200 ജീവനക്കാരെ ഉൾക്കൊള്ളാൻ ഇതിന് കഴിയും.
കമ്പനിയുടെ ബെംഗളൂരുവിലെ രണ്ടാമത്തെ ഓഫീസാണിത്. കബ്ബൺ റോഡിലുള്ള നിലവിലെ ഓഫീസിന്റെ വലുപ്പം 1.16 ലക്ഷം ചതുരശ്രഅടിയാണ്.
വസന്ത് നഗറിലെ എംബസി സെനിത്ത് കെട്ടിട സമുച്ചയത്തിലെ 1.96 ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്ക് എടുക്കുന്നത്. ഇതിനൊപ്പം പാർക്കിങ് കൂടിച്ചേർത്ത് 2.7 ലക്ഷം ചതുരശ്രഅടിയ്ക്ക് പ്രതിമാസം 6.3 കോടി രൂപ വാടക നൽകണം. പത്തുവർഷത്തേക്കാണ് കരാർ.
കെടിടത്തിലെ അഞ്ചു മുതൽ 13 വരെയുള്ള നിലകളിലാകും ആപ്പിൾ ഓഫീസ് പ്രവർത്തിക്കുക. 1200 ജീവനക്കാർക്ക് ജോലിചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. 31.57 കോടി രൂപയാണ് സെക്യൂരിറ്റി നിക്ഷേപം. വാടക എല്ലാവർഷവും 4.5 ശതമാനം വീതം വർധിപ്പിക്കും. പത്തുവർഷത്തിൽ 1000 കോടി രൂപയായിരിക്കും ഓഫീസിന്റെ വാടകയ്ക്ക് മാത്രം ചെലവാകുന്നത്.
ഭാവിയിൽ ഇതേ കെട്ടിടത്തിലെ ആദ്യ നാലുനിലകൾകൂടി വാടകയ്ക്ക് എടുക്കാൻ ആലോചനയുള്ളതായും പറയപ്പെടുന്നു. ഇതോടെ ഓഫീസിന്റെ വലുപ്പം നാലു ലക്ഷം ചതുരശ്ര അടിയാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]