റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ; ഈ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

train railway track

ബെംഗളൂരു : മണ്ണിടിച്ചിലിനെത്തുടർന്ന് ഹാസൻ ജില്ലയിലെ സക്ലേഷ്പുര -സുബ്രഹ്മണ്യ റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയിലാണ് റൂട്ടിലെ കടഗരവള്ളിക്കും ഡോണിഗലിനും ഇടയിലുള്ള ട്രാക്കിൽ ശനിയാഴ്ച വൈകീട്ട് മണ്ണിടിഞ്ഞത്.

തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ സർവീസ് വഴിതിരിച്ചുവിടുകയായിരുന്നു. ട്രാക്കിലെ മണ്ണും പാറക്കല്ലുകളും നീക്കംചെയ്ത് ഞായറാഴ്ച രാവിലെ ആറരയോടെയാണ് സർവീസ് പുനരാരംഭിച്ചത്.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

മംഗളൂരു സെൻട്രൽ -വിജയപുര സ്പെഷ്യൽ എക്സ്പ്രസ്, മുരുഡേശ്വർ -ബെംഗളൂരു എക്സ്പ്രസ്, കണ്ണൂർ -കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, കർവാർ -കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts