കാവേരി നദീതടത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്:

ബെംഗളൂരു: കാവേരി നദീതടത്തിൽ കനത്ത മഴ പെയ്യുന്നതിനാൽ കൃഷ്ണരാജസാഗർ റിസർവോയറിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്.

കൃഷ്ണരാജസാഗർ റിസർവോയറിൽ നിന്ന് ഏകദേശം 25,000 മുതൽ 50,000 ക്യുസെക്‌സ് വരെ അധിക വെള്ളം കാവേരി നദിയിലേക്ക് തുറന്നുവിടും.

ഈ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, കാവേരി നദിയുടെ താഴ്ന്ന പ്രദേശങ്ങളിലും നദിയുടെ ഇരു കരകളിലുമുള്ള പൊതുജനങ്ങൾ അവരുടെ സ്വത്തുക്കളെയും കന്നുകാലികളെയും സംരക്ഷിക്കാൻ ശ്രദ്ധിക്കുകയും ഉചിതമായ മുൻകരുതലുകൾ എടുക്കുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്യണമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം മുൻകരുതൽ അറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
  സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us