നടിയുമായ രമ്യക്കു നേരേയുണ്ടായ സൈബർ ആക്രമണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: കോൺഗ്രസ് മുൻ എംപിയും നടിയുമായ രമ്യക്കു(ദിവ്യ സ്പന്ദന) നേരേയുണ്ടായ സൈബർ ആക്രമണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.

ബെംഗളൂരു കെആർ പുരം സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനുമായ പ്രമോദ് ഗൗഡയെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്.

കേസിൽ നാലുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹികമാധ്യമം വഴി രമ്യയുടെ നേർക്ക് അധിക്ഷേപം ചൊരിയുകയും ഭീഷണിമുഴക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

  ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

43 സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് തനിക്കുനേരേ അധിക്ഷേപമുണ്ടായെന്ന് രമ്യ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ഇതിൽ പ്രമോദ് ഗൗഡയാണ് ഏറ്റവും മോശമായ പരാമർശങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭുവൻ, രാജേഷ്, ഒബണ്ണ, ഗംഗാധർ എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
[masterslider id="10"]

Related posts

Click Here to Follow Us