പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ ബലാത്സംഗ കേസ്; ശിക്ഷാവിധി ഇന്ന്

ബെംഗളൂരു : പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ ബലാത്സംഗ കേസിൽ ശിക്ഷ വിധി ഇന്ന്. പ്രജ്വൽ രേവണ്ണയ്ക്ക് കേസിൽ കുറഞ്ഞത് 10 വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അശോക് നായക് പറഞ്ഞു.

ജെ‍ഡിഎസ് മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗ‌ഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണ.
വീട്ടുജോലിക്കാരിയെ ഉൾപ്പെട്ട ബലാത്സംഗ കേസിൽ ജെഡി(എസ്) പുറത്താക്കപ്പെട്ട നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബെംഗളൂരു പ്രത്യേക കോടതിയാണ് പ്രജ്വൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന വ്യക്തമായ സന്ദേശം വിധി നൽകുന്നുണ്ടെന്ന്  അശോക് നായക് പറഞ്ഞു.

ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പ്രജ്വലിനെതിരെ ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മൂന്നു കേസുകളാണ് പ്രതിക്കെതിരെ റജിസ്റ്റർ ചെയ്തത്.

ഹാസൻ ജില്ലാ പഞ്ചായത്തംഗമായ 44 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്, മൈസൂരു സ്വദേശിനിയായ 60 വയസ്സുകാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസ്, ബെംഗളൂരുവിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസ് എന്നിവയിലാണ് പ്രജ്വൽ പ്രതിയായിരിക്കുന്നത്.

  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?

അശ്ലീല വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ നടന്ന 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ പ്രജ്വൽ പരാജയപ്പെട്ടിരുന്നു. വിവാദങ്ങൾക്കു പിന്നാലെ ജെഡിഎസ് പ്രജ്വലിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us