16 മാസത്തിനിടെ കർണാടകയിൽ ആത്മഹത്യ ചെയ്‌തത്‌ 981 കർഷകർ; പരസ്പരം കുറ്റപ്പെടുത്തി കോൺഗ്രസും ബി.ജെ.പിയും

ബെംഗളൂരു : കർണാടകയിൽ 16 മാസത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ 981 കർഷകർ.
825 കർഷകർ കാർഷിക വിളകളുടെ നഷ്ട്ടങ്ങൾകൊണ്ടും 138 പേർ മറ്റു കാരണങ്ങൾ കൊണ്ടുമാണ് ആത്മഹത്യ ചെയ്തതെന്നാന്ന് ഔദ്യോഗിക റിപോർട്ട്.

ആത്മഹത്യ ചെയ്ത 807 കർഷകരുടെ കുടുംബങ്ങൾക്കാണ് സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകിയത്.

നഷ്ടപരിഹാരം നൽകേണ്ട 18 പേർക്ക് കൂടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് കർണാടകയിലെ ഹാവേരി ജില്ലയിലാണ്. 128 കർഷകരാണ് ഇവിടെ മാത്രമായി ആത്മഹത്യ ചെയ്തത്.

  സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ

മൈസൂരുവിൽ 73 , ധാർവാഡ് ജില്ലയിൽ 72, ബെൽഗാവിയിൽ 71 എന്നിങ്ങനെ ഇതേ കാലയളവിൽ ആത്മഹത്യ ചെയ്‌തവരുടെ കണക്കുകളാണ്.

വിഷയം വിവാദമായതിന് പിന്നാലെ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപിയും രംഗത്തെത്തി.

“കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം കാർഷിക മേഖലയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതി പ്രകാരം മുൻ ബി.ജെ.പി സർക്കാർ കേന്ദ്ര സഹായത്തിന് പുറമെ 4000 രൂപ അതികം നൽകി 52 ലക്ഷം കർഷകരെ സഹായിച്ചിട്ടുണ്ടെന്നും” ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര പറഞ്ഞു.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

അതെസമയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്നും സർക്കാർ കർഷകകർക്കാവശ്യമായ വിത്ത്,വളം,വായ്‌പ,നഷ്ടപരിഹാരം എന്നിവ നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  593 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍
[masterslider id="10"]

Related posts

Click Here to Follow Us