ഇന്ന് മുതൽ ഔട്ടർ റിങ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ട് അടങ്ങുന്ന വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ വരെയുള്ള ഗതാഗത കുരുക്കിനു പരിഹാരം കാണുന്നതിനാണ് ട്രാഫിക് പോലീസിന്റെ നടപടി .

ട്രാഫിക് പോലീസ് നിർദേശങ്ങൾ ഇങ്ങനെ
ഇതു പ്രകാരം കലാമന്ദിർ ഭാഗത്തു നിന്ന് മാറത്തഹള്ളി ജീവിക ഹോസ്പിറ്റലിലെ സർവീസ് റോഡ് വഴി വാഹനങ്ങൾ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഔട്ടർറിങ് റോഡിൽ നിന്നു യമഹ ഷോറൂമിനു സമീപമുള്ള സർവീസ് റോഡിലേക്കു വാഹനങ്ങൾ കടക്കുന്നതും വിലക്കിയാട്ടുണ്ട്.

ചിന്നപ്പനഹള്ളി റെയിൽവേ ഗേറ്റിൽ നിന്ന് കാടുബീസനഹള്ളി, ദേവരബീസനഹള്ളി ഭാഗത്തേക്ക് പോകുന്നവർ ജീവിക ഹോസ്പിറ്റൽ സർവീസ് റോഡിലൂടെ പോയി യമഹ ഷോറൂമിനു സമീപം ഔട്ടർ റിങ് റോഡിൽ പ്രവേശിക്കണം.

മഹാദേവപുര, കാർത്തിക്നഗർ ഭാഗങ്ങളിൽ നിന്നു വൈറ്റ്ഫീൽഡ്. വർത്തൂർ എന്നിവിടങ്ങളിലേക്കു പോകുന്നവർ കലാമന്ദിർ ജംക്ഷനിൽ വച്ച് സർവീസ് റോഡിൽ പ്രവേശിക്കണമെന്നും ട്രാഫിക് പോലീസ് നിർദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts