തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണകടയിൽ നിന്നും സ്വർണം കവർന്ന് പ്രതികൾ മുങ്ങി

ബെംഗളൂരു : തോക്കുകളുമായി ഒരു സ്വർണ്ണക്കടയിൽ എത്തിയ മോഷ്ടാക്കൾ ഉടമയിൽ നിന്നും സ്വർണ്ണം കൈക്കലാക്കി ഓടി രക്ഷപ്പെട്ടു.

മാഗഡി റോഡിലെ മച്ചോഹള്ളി ഗേറ്റിന് സമീപമുള്ള ഭൈരവേശ്വര കോംപ്ലക്സിലെ റാം ജ്വല്ലേഴ്‌സ് കടയിലാണ് സംഭവം.

മുഖംമൂടി ധരിച്ച് കൈകളിൽ തോക്കുമായി എത്തിയ പ്രതികൾ കടയിലുണ്ടായിരുന്ന ഉടമയെയും ജീവനക്കാരെയും ഭയപ്പെടുത്തി.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

തുടർന്ന് സ്വർണ്ണം മോഷ്ടിച്ച് അവർ ഓടി രക്ഷപ്പെട്ടു. കവർച്ചയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts