സ്വകാര്യ സ്കൂൾ വാൻ മറിഞ്ഞ് 16 കുട്ടികൾക്ക് പരിക്ക്.

ബെംഗളൂരു : ടയർ പഞ്ചറായ സ്കൂൾ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 16 കുട്ടികൾക്ക് പരിക്കേറ്റു. ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ ഹബ്ബാനകുപ്പെ ഗ്രാമത്തിലെ ഒരു വളവിൽ വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

ബുധനാഴ്ച രാവിലെ, പെരിയപട്ടണയ്ക്കടുത്തുള്ള കമ്പലാപൂരിലുള്ള സ്വകാര്യ സ്കൂളിന്റെ വാൻ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സമയത്താണ് അപകടം സംഭവിച്ചത്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

പരിക്കേറ്റ കുട്ടികൾക്ക് ഹുൻസൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി, ചിലരെ കൂടുതൽ ചികിത്സയ്ക്കായി മൈസൂരിലെ കെ.ആർ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസും ഗ്രാമവാസികളും കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts