ബെംഗളൂരുവിലെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി: അതീവ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: ബെംഗളൂരുവിലെ കുമ്പഗോഡ്, കലാസിപാളയ, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്, ഉടൻ തന്നെ ലോക്കൽ പോലീസ് സ്കൂളുകളിൽ എത്തി പരിശോധന നടത്തി.

വിദ്യാസൗധയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി., ഞായറാഴ്ച രാത്രി 11-ഓടെയാണ് പ്രിൻസിപ്പലിന് അജ്ഞാത ഉറവിടത്തിൽനിന്ന് മെയിൽ സന്ദേശം ലഭിച്ചത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഇതനുസരിച്ചാണ് സ്കൂൾ മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയത്. പോലീസും ഡോഗ് സ്ക്വാഡും സ്കൂളുകൾ സന്ദർശിച്ച് പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts